മലയാളി സമൂഹം സാഗര (രി) ‘മൈത്രി (My3 X1 സാഗര)’ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു

മലയാളി സമൂഹം സാഗര (രി) ‘മൈത്രി (My3 X1 സാഗര)’ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു

സാഗര: മലയാളി സമൂഹം സാഗര (രി) യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ “മൈത്രി (My3 X1 സാഗര)” എന്ന പേരിൽ പുതിയ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. സമൂഹത്തിന്റെ എല്ലാ കായിക പ്രവർത്തനങ്ങളും ഇനി മുതൽ ഈ ക്രിക്കറ്റ് ക്ലബിന്റെ കീഴിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അംഗങ്ങളോട് സംസാരിച്ച ടീം ക്യാപ്റ്റൻമാരായ ജോൺസൺ, ലിജോ എന്നിവർ ഇന്നത്തെ ജീവിതരീതിയിൽ കായിക പ്രവർത്തനങ്ങളുടെ കുറവ് വ്യക്തമായി അനുഭവപ്പെടുന്നതായി പറഞ്ഞു. തൊഴിൽ സമ്മർദ്ദവും ദൈഹിക പ്രവർത്തനങ്ങളിലെ കുറവും മൂലം പലർക്കും മാനസിക സമ്മർദ്ദം കൂടുതലാണെന്നും, അതിൽ നിന്ന് മോചനം നേടാൻ കായിക പ്രവർത്തനങ്ങൾ ഏറ്റവും നല്ല മാർഗമാണെന്നും അവർ അഭിപ്രായപ്പെട്ടു.


അംഗങ്ങളെ കുട്ടികൾ, 18 വയസ്സിനു താഴെയുള്ളവർ, 40 വയസ്സിനു താഴെയുള്ളവർ, 50 വയസ്സിന് മുകളിലുള്ളവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളാക്കി തിരിക്കും. ഇൻഡോർ, ഔട്ട്ഡോർ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. വേനലവധിക്കാലത്ത് “സ്പോർട്സ് ഡേ” പരിപാടി നടത്താനും തീരുമാനിച്ചിട്ടുണ്ട്.


അംഗങ്ങൾ തമ്മിൽ കൂടുതൽ പരിചയം വളർത്താനും സൗഹൃദബന്ധം ശക്തിപ്പെടുത്താനുമായി “ഡേ ഔട്ട്” പരിപാടിയും സംഘടിപ്പിക്കും. വരും ദിവസങ്ങളിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കായികമേളകൾ സംഘടിപ്പിക്കാനാണ് പദ്ധതിയെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ ചടങ്ങിൽ മലയാളി സമൂഹം സാഗര (രി) പ്രസിഡന്റ് സിസെൽ പണയിൽ സോമൻ, വൈസ് പ്രസിഡന്റ് ജോൺ, സെക്രട്ടറി സാബു ഫിലിപ്പ്, ബോർഡ് അംഗങ്ങളായ ഗോപിയും സിബിനും ക്രിക്കറ്റ് ടീം അംഗങ്ങളും പങ്കെടുത്തു.


ക്രിക്കറ്റ് ക്ലബ്ബിന്റെ അംഗങ്ങളായി ജോൺസൺ തോമസ്, ലിജോ മാത്യു, ജിനു ജെ, സാജു ആന്റണി, ചാൾസ് ജേക്കബ്, അബ്ദുൾ അസീസ്, അഭിലാഷ്, സിജോ, നുമാൻ, സിബി, സുബ്ബു, മഞ്ജു, ആൽഫ്രഡ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *