ബി.എസ്. യെഡിയൂരപ്പയുടെ 84-ാം ജന്മദിനം ശികാരിപുരയിൽ ആഘോഷിച്ചു – എൻ.ഡി. സതീഷ് (ബിജെപി ശിവമോഗ ജില്ല)


ശികാരിപുര: ബി.എസ് യെടിയുറപ്പായുടെ 84-ാം ജന്മദിനം ശികാരിപുരയിലെ അദ്ദേഹത്തിന്റെ വസതിയിൽ ആഘോഷിച്ചു. വിവിധ പ്രമുഖർ സന്ദർശിച്ച് ആശംസകൾ നേർന്നു. ഈ അവസരത്തിൽ ബിജെപി ശിവമോഗ ജില്ലാ ട്രഷറർ, കെ.എൻ.എസ്.എസ് സംസ്ഥാന ഉപാധ്യക്ഷൻ, ശിവമോഗ മലയാളി സമൂഹം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ശ്രീ എൻ.ഡി. സതീഷ് കുടുംബസമേതം എത്തി കര്‍ണാടകത്തിലെ മലയാളി സമൂഹത്തിന്റെ പേരിൽ ഹൃദയം നിറഞ്ഞ ആശംസകൾ അർപ്പിച്ചു.


ശ്രീ എൻ.ഡി. സതീഷ് യെഡിയൂരപ്പയുടെ ദീർഘകാല രാഷ്ട്രീയ പരിചയം, ജനകീയ ഭരണശൈലി, സംസ്ഥാന വികസനത്തിന് നൽകിയ പ്രധാന സംഭാവനകൾ എന്നിവ അനുസ്മരിച്ചു. കര്‍ണാടകത്തിലെ മലയാളി സമൂഹത്തിന്റെ പേരിൽ ആശംസകൾ നേർന്നത് ആഘോഷത്തിൽ പ്രത്യേക ശ്രദ്ധ നേടിയിരുന്നു.

ശിവമോഗ എംപി ശ്രീ,ബി.വൈ രാഘവേന്ദ്ര യും കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ,ബി.വൈ. വിജയേന്ദ്രാ യും ചടങ്ങിൽ പങ്കെടുത്തു. നേതാക്കൾ യെഡിയൂരപ്പയുടെ പൊതുസേവനവും കര്‍ണാടകത്തിന്റെ പുരോഗതിയിൽ വഹിച്ച പങ്കും പ്രശംസിച്ചു.

ജന്മദിനത്തോടനുബന്ധിച്ച് നിരവധി അനുയായികളും പാർട്ടി പ്രവർത്തകരും സന്ദർശിച്ച് ആശംസകൾ നേർന്നു. പരിപാടി ആത്മീയവും ലളിതവുമായ അന്തരീക്ഷത്തിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *